എന്തുവില കൊടുത്തും സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷിക്കും –സിദ്ധരാമയ്യ
text_fieldsമംഗളൂരു: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എന്തുവില കൊടുത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജില്ലയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ സിദ്ധരാമയ്യ മംഗളൂരു വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സര്‍ക്കാര്‍ പരിപാടിയെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിെൻറ ഔദ്യോഗികപരിപാടിയില്‍ ഉള്‍പ്പെടുത്തരുതെന്ന് പറയുന്ന അനന്ത്കുമാര്‍ ഹെഗ്ഡെയും ശോഭ കരന്ത്ലാജെയും ബി.ജെ.പി നേതാക്കള്‍ മാത്രമല്ല സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയും എം.പിയുമാണ്.
സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികളെയും പാര്‍ട്ടിനേതാക്കളെയും പ്രോേട്ടാകോള്പ്രകാരം ഉള്‍പ്പെടുത്തും. പങ്കെടുക്കണോ വേണ്ടയോ എന്നത് അവരവര്‍ക്കു തീരുമാനിക്കാം. തനിക്കും ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. െയദ്യൂരപ്പ ഉന്നയിച്ച 447 കോടി രൂപയുടെ അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.